ചതുപ്പുകള്‍ താമരവിരിയാന്‍ സഹായിക്കുമെന്ന്; പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് മോദി

Narendra Modi

സാഹ്ജഹാം പുര്‍: ബിജെപിക്കെതിരെ നിരവധി പാര്‍ട്ടികള്‍ ഒന്നിക്കുന്നത് താമരവിരിയുന്നതിന് സാഹയകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പാവങ്ങളെയും യുവാക്കളെയും കര്‍ഷകരെയും മറന്ന് പ്രധാനമന്ത്രി കസേരയ്ക്കു പിന്നാലെ പായുകയാണെന്നും, ചതുപ്പുകള്‍ കൂടി ചേരുന്നത് താമരവിരിയാന്‍ സഹായിക്കുകയേ ഉള്ളൂവെന്നും പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സാഹ്ജഹാംപുരില്‍ കര്‍ഷക റാലിയെ സംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഞങ്ങള്‍ അവരോട് അവിശ്വാസപ്രമേയത്തിന്റെ ആവശ്യമെന്താണെന്ന് ചോദിച്ചു, എന്നാല്‍ അതിന് ഉത്തരം തരുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്നും, അവസാനം ആവശ്യമില്ലാത്ത ആലിംഗനം മാത്രമാണ് ഉണ്ടായതെന്നും പാര്‍ലമെന്റിലെ രാഹുലിന്റെ ആലിംഗനം ചൂണ്ടിക്കാട്ടി മോദിട പരിഹസിച്ചു.

Top