നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്ന് എം എം ഹസന്‍

hassan

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ഇത്രയും കാലം രക്ഷിച്ചുപിടിച്ചത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.

അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളുടെ വാക്കുകേട്ടാണോ മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ദിലീപിനെ സംരക്ഷിച്ച ഇന്നസെന്റ് എംപിയും എംഎല്‍എമാരായ കെ.ബി.ഗണേഷ്‌കുമാറും മുകേഷും രാജിവയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top