പിണറായി വിജയനെ തോമസ് ചാണ്ടി ബ്ലാക്ക്മെയില്‍ ചെയ്‌തെന്ന് എം.എം.ഹസന്‍

HASSAN

കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ കുറ്റാരോപിതനായി രാജി വെച്ച തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി ബ്ലാക്ക്മെയില്‍ ചെയ്തെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.

അഴിമതിക്കെതിരെയുള്ള സിപിഐയുടെ കര്‍ശനനിലപാടാണു ചാണ്ടിയുടെ രാജിയില്‍ പ്രധാന പങ്കുവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍.

ഇ.പി. ജയരാജനെയും എ.കെ ശശീന്ദ്രനെയും മന്ത്രിപദത്തില്‍നിന്ന് ഇറക്കിവിട്ട പിണറായി എന്തിനാണു തോമസ് ചാണ്ടിയെ ഭയപ്പെട്ടത്. ഇരട്ടച്ചങ്കനെന്നും പുലിയെന്നും വിശേഷണമുള്ള പിണറായി എന്തിനാണ് അഴിമതിക്കാരനായ തോമസ് ചാണ്ടിക്കു മുമ്പില്‍ എലിയെപ്പോലെ നിന്നതെന്നു വിശദീകരിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

അഴിമതിരഹിതഭരണം വാഗ്ദാനം ചെയ്ത ഇടതുസര്‍ക്കാരിനു ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

Top