ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്ന് എം.എം.ഹസന്‍

mm-hassan

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കോടിയേരിയെയും മകനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.

വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ നടക്കില്ലെന്ന് ധിക്കാരത്തോടെയാണ് മുഖ്യമന്ത്രി പറഞ്ഞത്. ദുബായ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ മലയാളികള്‍ക്കും ഈ സംഭവം അപമാനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ പൗരന് ബിനോയ് കോടിയേരി നല്‍കാനുള്ള 13 കോടി രൂപ കോടിയേരി ബാലകൃഷ്ണന്റെ സഹായമില്ലാതെ നല്‍കാന്‍ സാധിക്കില്ല. കേരളത്തിലെ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ഞെട്ടിക്കുന്നതാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top