ദിലീപിനെ കുടുക്കിയത് എ.ഡി.ജി.പി ബി.സന്ധ്യ, തുറന്നടിച്ച് പി.സി.ജോർജ്ജ് . .

കോട്ടയം: എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് എംഎല്‍എ പിസി ജോര്‍ജ്ജ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് സന്ധ്യയാണെന്നും ദിലീപ് നിരപരാധിയാണെന്നും പിസി ജോര്‍ജ്ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലും സന്ധ്യയ്ക്ക് പങ്കുണ്ടെന്ന് ജോര്‍ജ് ആരോപിച്ചു. ഈ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും പിസി ജോര്‍ജ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജോര്‍ജ്ജിന്റെ ഇന്നത്തെ പരാമര്‍ശങ്ങളും.

ദിലീപിനും ഒരു അമ്മയും ഭാര്യയും മകളും ഉണ്ടെന്ന് ഇരയായ നടിയുടെ അമ്മ ഓര്‍ക്കണമെന്നും പിസി ചൂണ്ടിക്കാട്ടി. വിവാദപരാമര്‍ശങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമീഷന് അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ് വ്യക്തമാക്കി.

ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജ്ജിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top