മിഥുന്‍ മാനുവല്‍ – ജയസൂര്യ ചിത്രം ‘ആട് 2’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

യസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി.

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ഷാജി പാപ്പനും കൂട്ടരും ആട്2ലൂടെ ഡിസംബറിൽ എത്തുകയാണ്.

ആട്2 ചിത്രീകരണം ഈ മാസം ആരംഭിക്കും. ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടാകും.

ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top