മിതാലിക്ക് വീണ്ടും അര്‍ധസെഞ്ചുറി, ട്വന്റി20യില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് രണ്ടാം വിജയം

ബഫലോ പാര്‍ക്ക്: മിതാലി രാജിന്റെ അര്‍ധസെഞ്ചുറിയുടെ തിളക്കത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഒമ്പതു വിക്കറ്റിനാണ് ആതിഥേയരെ ഇന്ത്യയുടെ പെണ്‍പട തകര്‍ത്തത്.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മിതാലി രാജിന്റെയും(76*), സ്മൃതി മന്ദാനയുടെയും(57) അര്‍ധസെഞ്ചുറി കരുത്തില്‍ വിജയലക്ഷ്യം അനായാസം മറികടന്നു.

ഹര്‍മന്‍പ്രീത് ഏഴുറണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0ന് മുമ്പിലെത്തി.

Top