കശ്മീരില്‍ നിന്നും കാണാതായ സൈനീകന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

soldier

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും കാണാതായ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചു. ഈ മാസമാദ്യം കശ്മീര്‍ താഴ്വരയില്‍ നിന്നും കാണാതായ ഇദ്രിസ് മിര്‍ എന്ന സൈനീകനാണ് ഹിസ്ബുള്‍ മുജാഹുദീനില്‍ ചേര്‍ന്നതായി ജമ്മു കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചത്.

സൈന്യത്തിന്റെ ജമ്മു ആന്‍ഡ് ലൈറ്റ് ഇന്‍ഫന്ററി യൂണിറ്റിലാണ് ഇദ്രിസ് ജോലി ചെയ്തിരുന്നത്. ഷോപ്പിയാനില്‍ നിന്ന് ഈ മാസം ആദ്യം ഇയാളെ കാണാതാകുകയായിരുന്നു.

സൈനീകന്റെ കൂടെ രണ്ടു പ്രദേശവാസികളും ഭീകരസംഘടനയില്‍ ചേര്‍ന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇദ്രിസ് ഹിസ്ബുളിനൊപ്പം ചേര്‍ന്നതു സംബന്ധിച്ച് സൈന്യം ഇതുവരെ സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല.

Top