ചെ​ന്നൈ​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി മോ​ഡ​ൽ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി

മും​ബൈ: ചെ​ന്നൈ​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി മോ​ഡ​ൽ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി.

ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ ഗാ​നം നാ​യ​രെ​ന്ന മോ​ഡ​ലി​നെ വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ക​ണ്ടെ​ത്താ​ൻ വ​ൻ ഓ​ണ്‍​ലൈ​ൻ കാ​മ്പയിൻ ന​ട​ത്തിയി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗാ​നം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഗാ​നം വി​ഷാ​ദ​ത്തി​ന് അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​റാ​യ ഗാ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നു സ്കൂ​ട്ട​റി​ൽ നു​ങ്ക​മ്പാ​ക്ക​ത്തു​ള്ള ഓ​ഫീ​സി​ലേ​ക്കു​പോ​യി. എ​ന്നാ​ൽ ഇ​വ​ർ ഓ​ഫീ​സി​ൽ എ​ത്തി​യി​ല്ല. വൈ​കി​ട്ട് ഗാ​നം വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​തെ വ​ന്ന​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഗാ​നം നാ​യ​ർ ഫാ​ഷ​ൻ ഡി​സൈ​ന​ർ കൂ​ടി​യാ​ണ്. കാ​ണാ​താ​യ ശേ​ഷം ഗാ​ന​ത്തി​ന്റെ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു.

Top