മിര്‍സാപൂരിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് ആമസോണ്‍ പ്രൈം വീഡിയോ

mirzapur

മസോണ്‍ പ്രൈം വീഡിയോ മിര്‍സാപൂരിന്റെ യഥാര്‍ത്ഥ പരമ്പരയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ലൈംഗികതയും അക്രമവും നിറഞ്ഞ പരമ്പരയാകും ഇതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അലി ഫസല്‍, വിക്രന്ത് മാസി, ശ്വേത ത്രിപതി എന്നിവരാകും പരമ്പരയില്‍ വേഷമിടുന്നത്.

കരണ്‍ അനുഷ്മാന്‍, പുനീത് കൃഷ്ണ, റിതേഷ് സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഗുര്‍മീത് സിങ് ആണ് സംവിധായകന്‍.

എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വാരണാസിയിലും മിര്‍സാപൂരിലും മുംബൈയിലുമായിരുന്നു പരമ്പരയുടെ ചിത്രീകരണം. സംഘത്തലവന്റെ വേഷത്തിലാണ് അലി ഫസല്‍ എത്തുന്നത്.

Top