കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു

gang rape

ഭോപ്പാല്‍: മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മാനസികമായി തളര്‍ന്ന പതിനാറുകാരി വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നു പ്രതികളും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Top