Microsoft sells patents to Xiaomi, builds ‘long-term partnership’

microsoft

സിംഗപ്പൂര്‍: സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ മൈക്രോസോഫ്റ്റ് കോര്‍പ് ഏകദേശം 1,500 പേറ്റന്റുകള്‍ ചൈനീസ് കമ്പനിയായ ഷവോമിക്കു വില്‍ക്കുന്നു. ദീര്‍ഘകാലത്തേക്കുള്ള ഈ കൂട്ടുകെട്ട് അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ അപൂര്‍വ നീക്കങ്ങളിലൊന്നാണ്.

ഷവോമിയുടെ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മൈക്രോസോഫ്റ്റിന്റെ ഓഫീസ്, സ്‌കൈപ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉണ്ടാകും. എന്നാല്‍, കരാറിന്റെ സാമ്പത്തികപരമായുള്ള കാര്യങ്ങള്‍ ഇരു കമ്പനികളും വെളിപ്പെടുത്തിയില്ല. കഴിഞ്ഞ മാസം ആദ്യമാണ് അമേരിക്കയില്‍ തങ്ങളുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ഷവോമി അവതരിപ്പിച്ചത്.

Top