അംഗപരിമിതരെ നവീകരിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

microsoft

അംഗപരിമിതരായവരുടെ ജീവിതം എളുപ്പമാക്കാന്‍ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നു. ഇതിനായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങുകയാണ് സോഫ്റ്റ് വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റ്. കമ്പനി ഡെവലപര്‍മാരുടെ വാര്‍ഷിക യോഗത്തിലാണ് ‘ലളിതമായ നിര്‍മ്മിത ബുദ്ധി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

25 മില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി ചിലവാക്കുന്നത്. സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും സാങ്കേതികവിദ്യയും നിറവേറ്റുന്നുവെന്ന് ഉറപ്പുവരുത്തുന്നത് വഴി തങ്ങളുടെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അംഗപരിമിതരായ വ്യക്തികളെ മാത്രമല്ല, എല്ലാവരെയും ഇതിലൂടെ ശക്തരാക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.

Top