മൈക്രോമാക്‌സിന്റെ ‘കാന്‍വാസ് 2 പ്ലസ്’ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

canvas

ന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ കാന്‍വാസ് 2 പ്ലസ് പുറത്തിറക്കി. 18:9 അനുപാതത്തില്‍ 480×854 പിക്‌സല്‍ റസല്യൂഷനിലുള്ള 5.0 ഇഞ്ച് സ്‌ക്രീന്‍, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 8,999 രൂപയാണ് വില.

ഉപയോക്താക്കളുടെ ആവശ്യപ്പെടുന്ന ഇന്‍ഫിനിറ്റി സ്‌ക്രീന്‍, ഫെയ്‌സ് അണ്‍ലോക്ക്, ആകര്‍ഷകമായ ബാറ്ററി എന്നീ സൗകര്യങ്ങളോടെയാണ് തങ്ങള്‍ കാന്‍വാസ് 2 പ്ലസ് സ്മാര്‍ട്‌ഫോണുമായി എത്തുന്നതെന്ന് മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് കൊ ഫൗണ്ടര്‍ വികാസ് ജെയ്ന്‍ പറഞ്ഞു.

ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.0 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററിയാണുള്ളത്. 1.3 GHz ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണില്‍. എല്ലാ റീടെയില്‍ ഔട്ട്‌ലെറ്റിലും ഫോണ്‍ ലഭ്യമാവും.

Top