മി​ഷേ​ൽ ഒ​ബാ​മ​യു​ടെ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ ‘ബി​ക​മ്മിം​ഗ്’ ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

Michelle Obama

വാ​ഷിം​ഗ്ട​ൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ​ത്നി മി​ഷേ​ൽ ഒ​ബാ​മ​ എ​ഴു​തി​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പുറത്തിറങ്ങുന്നു. ‘ബി​ക​മ്മിം​ഗ്’ എന്ന പേരിൽ ഇറങ്ങുന്ന പുസ്തകം ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ആഗോളതലത്തിൽ പു​റ​ത്തി​റ​ങ്ങു​ന്ന പു​സ്ത​ക​ത്തി​ൽ ഷി​ക്കാ​ഗോ​യി​ലെ കു​ട്ടി​ക്കാ​ലം മു​ത​ല്‍ വൈ​റ്റ് ഹൗ​സി​ലെ ജീ​വി​തം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് മി​ഷേ​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ഡി​ജി​റ്റ​ല്‍, ഓ​ഡി​യോ പ​തി​പ്പു​ക​ളായാണ് പുസ്തകം അവതരിപ്പിക്കപ്പെടുന്നത്. പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ പെ​ന്‍​ഗ്വി​ന്‍ റാ​ന്‍​ഡം ഹൗ​സാ​ണ്. ഒ​ബാ​മ​യു​ടെ​യും മി​ഷേ​ലി​ന്‍റെ​യും ഓ​ര്‍​മ്മ​ക​ൾ പു​സ്ത​ക രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം 434 കോ​ടി രൂ​പ​യ്ക്കാ​ണ് പെ​ൻ​ഗ്വി​ൻ നേ​ടി​യെ​ടു​ത്ത​ത്.

ഇം​ഗ്ലീ​ഷ്, സ്വീ​ഡി​ഷ്, അ​റ​ബി​ക് അ​ട​ക്കം 24 ഭാ​ഷ​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങുന്ന പുസ്തകം യു​എ​സി​ലും കാ​ന​ഡ​യി​ലും പെ​ന്‍​ഗ്വി​ന്‍ റാ​ന്‍​ഡം ഹൗ​സി​ന്‍റെ ഭാ​ഗ​മാ​യ ക്രൗ​ണ്‍ പ​ബ്ലി​ഷിം​ഗ് ഗ്രൂ​പ്പാ​ണ് എത്തിക്കുന്നത്

വൈ​റ്റ് ഹൗ​സി​ലെ പ​ച്ച​ക്ക​റി തോ​ട്ട​ത്തെ വി​ഷ​യ​മാ​ക്കി 2012ൽ അ​മേ​രി​ക്ക​ന്‍ ഗ്രോ​ണ്‍ എ​ന്ന പേ​രി​ല്‍ ഒരു പു​സ്ത​കം എ​ഴു​തി മി​ഷേ​ൽ ഒ​ബാ​മ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

Top