Mi A2; ഷവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ ഉടന്‍ എത്തും

mi a2

വോമിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണായ Mi A2 ഉടന്‍ എത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. Mi A1 ആണ് ഷവോമി ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. Mi 5X ന്റെ പുതിയ പതിപ്പാണ് Mi A1.

അതേസമയം, Mi 6xന്റെ അതേ പതിപ്പ് തന്നെയായിരിക്കും Mi A2ലും ഉണ്ടാകുകയെന്നാണ് വിവരം. സോഫ്റ്റ് വെയര്‍ മാത്രമായിരിക്കും ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജൂലായ് 24ന് ഫോണ്‍ അവതരിപ്പിക്കും.

5.99 ഇഞ്ച് FHD + ഡിസ്‌പ്ലെ 2160 × 1080 പിക്‌സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. 20 എംപി ബാക്ക് ക്യാമറയും 3000എംഎഎച്ച് ബാറ്ററിയും Mi A2ല്‍ ഉണ്ടാകും.

Top