ലോകചാമ്പ്യന്മാരെ വിറപ്പിച്ച് മെക്‌സിക്കോ, ജര്‍മ്മനിക്കെതിരെ ഒരു ഗോളിന് മുമ്പില്‍

ലുഷ്നിക്കി: ലോക കിരീടം നിലനിര്‍ത്താനായി ആദ്യ മത്സരത്തിനിറങ്ങിയ ജര്‍മ്മനിയെ ഞെട്ടിച്ച് മെക്സിക്കോയുടെ പ്രകടനം. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മെക്‌സിക്കോ നിരവധി സുവര്‍ണാവസരങ്ങള്‍ക്ക് ശേഷമാണ് ജര്‍മ്മന്‍ വല കുലുക്കിയത്.

35-ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് ഹിര്‍വിംഗ് ലൊസാനോയാണ് മെക്സിക്കോയുടെ ഗോള്‍ നേടിയത്.

Top