mexican aparatha teaser released

കോളേജ് കാമ്പസുകളില്‍ തരംഗമാകാന്‍ മെക്‌സിക്കന്‍ അപാരത റിലീസിനൊരുങ്ങുമ്പോള്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.
യുവാക്കളില്‍ ഹരമായ പുതിയ ടീസറിലും ടോവിനോ, നീരജ് മാധവ് എന്നിവരുടെ കലിപ്പ് ലുക്കുതന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.

ടോം ഇമ്മട്ടി സംവിധാനം ചെയ്ത് എഴുപതുകളുടെ പശ്ചാത്തലത്തില്‍ കാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നു. ഗായത്രി സുരേഷ് ആണ് നായിക.

നേരത്തേ ഇറങ്ങിയ കലിപ്പ് കട്ടകലിപ്പ് ഗാനവും ട്രയിലറും സമൂഹമാധ്യമങ്ങളില്‍ വളരെ ശ്രദ്ധേയമായിരുന്നു.

അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേലായുധനാണ്. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം നല്‍കുന്നു.

Top