മെട്രോ മാനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടന വേദി

കൊച്ചി : മെട്രോ മാന്‍ എന്നറിയപ്പെടുന്ന ഇ. ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദി.

ഇ. ശ്രീധരനെ കൂടാതെ കെ വി തോമസ് എം പി, പി ടി തോമസ് എം എല്‍ എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഏലിയാസ് ജോര്‍ജ് എന്നിവരരെയും മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നിവരായിരിക്കും വേദിയില്‍ ഉണ്ടാവുക.

പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്.

ജനപ്രതിനിധികളെ ഒഴിവാക്കിയത് അവഹേളനപരമെന്നും തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്നും പി ടി തോമസ് എം എല്‍ എ പറഞ്ഞു.

ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയതില്‍ പരാതിയില്ലെന്നും, ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രീധരന്‍ പ്രതികരിച്ചു.

Top