മെട്രോ ഉദ്ഘാടനം ; സര്‍ക്കാര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ബിജെപി

Kummanam rajasekharan

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന തീയതി ആലോചനകളില്ലാതെ പ്രഖ്യാപിച്ചത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണെന്ന് ബിജെപി.

പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ പറഞ്ഞു.

ഇത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിടിവാശിയാണ്. പ്രധാനമന്ത്രിയുടെ പരിപാടികള്‍ നേരത്തെ നിശ്ചയിക്കുന്നതാണ്. അദ്ദേഹത്തിന്റെ വിദേശ യാത്രയേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്.
ജൂണ്‍ അഞ്ചിനും ആറിനും ഒഴിവുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നതായും കുമ്മനം വിശദീകരിച്ചു.

വികസന കാര്യങ്ങളില്‍ രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പ്രധാനമന്ത്രിയുടെ തീയതി നോക്കാതെ തീയതി പ്രഖ്യാപിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് എം.ടി.രമേശും അഭിപ്രായപ്പെട്ടു.Related posts

Back to top