മെസ്സി പിഎസ്ജിയിലേക്കോ? രഹസ്യം ഒളിപ്പിച്ച് നെയ്മറിന്റെ പോസ്റ്റ്‌

പാരിസ്: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് സസ്‌പെന്‍സ് സമ്മാനിച്ച് പിഎസ്ജി താരം നെയ്മര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് നെയ്മര്‍ സൂപ്പര്‍ താരം മെസ്സിക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

”ഞാനും മെസ്സിയും ഒരുമിച്ചാല്‍ പിന്നെ പിടിച്ചുനിര്‍ത്താനാകില്ല. കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ അറിയിക്കാം, കാത്തിരിക്കൂ”-ചിത്രത്തോടൊപ്പം നെയ്മര്‍ കുറിച്ചു. ഈ ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത്.

എന്തായിരിക്കും നെയ്മര്‍ ഉദ്ദേശിച്ചത്? മെസ്സി ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് വരുന്നുവെന്ന് ചിലര്‍ പറയുന്നു. അതല്ല നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുന്നുവെന്നാണ് ചിലരുടെ വാദം. എന്തായാലും ഒരു ചിത്രത്തിനുള്ളില്‍ നെയ്മര്‍ ഒളിപ്പിച്ച രഹസ്യമെന്തെന്ന് കാത്തിരുന്നറിയണം.

Top