നെയ്മര്‍ പിഎസ്ജിയിലേക്കു പോയത് ബാഴ്‌സയ്ക്ക് ഗുണം ചെയ്തുവെന്ന് മെസ്സി

MESSIII

റെക്കോര്‍ഡ് തുകക്ക് നെയ്മര്‍ പിഎസ്ജിയിലേക്കു പോയത് ബാഴ്‌സയ്ക്ക് ഗുണം ചെയ്തുവെന്ന് സൂപ്പര്‍ താരം മെസ്സി.

സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസ്സി ഇത്തരമൊരു അഭിപ്രായം വ്യക്തമാക്കിയത്.

മുന്നേറ്റത്തില്‍ ബാഴ്‌സക്ക് മൂര്‍ച്ച കുറഞ്ഞെങ്കിലും ബാഴ്‌സയുടെ കളിയുടെ ശൈലികളില്‍ നെയ്മര്‍ ഇല്ലാത്തതിനാല്‍ മാറ്റം വരുത്തിയെന്നും അതു ടീമിന്റെ പ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്നും മെസ്സി പറഞ്ഞു.

നിലവില്‍ ബാഴ്‌സയുടെ മധ്യനിര മികച്ചതാണെന്നും വളരെ സന്തുലിതമായ കളിയാണു ബാഴ്‌സ കളിക്കുന്നതെന്നും മെസ്സി പറഞ്ഞു.

കൂടുതല്‍ ആക്രമണ സ്വഭാവത്തോടെ കളിക്കാത്തതിനാല്‍ ടീമിന്റെ പ്രതിരോധ മികവ് കൂടിയെന്നും അത് സന്തുലിതാവസ്ഥയ്ക്കു കാരണമാകുമെന്നും മെസി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സമ്മറില്‍ എല്ലാ ബാഴ്‌സ ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് നെയ്മര്‍ ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.

Top