ഇനിയേസ്റ്റയുടെ റെക്കോര്‍ഡ് മറികടക്കാന്‍ സ്പാനിഷ് സൂപ്പർ കപ്പിൽ മെസ്സി ഇന്നിറങ്ങും

Iniesta messi

മാഡ്രിഡ്: ഇനിയേസ്റ്റയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ലയണല്‍ മെസ്സി ഇന്ന് കളത്തിലിറങ്ങും. ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ കിരീടം നേടിയ താരമെന്ന ടീമിന്റെ മുന്‍ സൂപ്പര്‍താരത്തിന്റെ റക്കോര്‍ഡ് ആണ് മെസ്സിക്ക് മുന്നിലുള്ളത്.

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സെവിയ്യക്കെതിരെ വിജയിച്ച് ബാഴ്‌സലോണ കിരീടം നേടിയാല്‍ ബാഴ്‌സയുടെ ജേഴ്‌സിയില്‍ ഇത് മെസ്സിയുടെ 33മത്തെ കിരീടമാവും.

പതിനാറ് സീസണുകളില്‍ നിന്നാണ് ഇനിയേസ്റ്റ 32 കിരീടങ്ങള്‍ സ്വന്തമാക്കിയത്. അതേസമയം മെസ്സി തന്റെ പതിനാല് വര്‍ഷത്തെ ബാഴ്‌സലോണ കരിയറില്‍ ഇതിനോടകം തന്നെ 32 കിരീടം നേടിക്കഴിഞ്ഞു.

Top