merging comes to reality : SBI locking their half of the offices

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് ലയനം യാഥാര്‍ഥ്യമാകുന്നതോടെ ഏപ്രില്‍ 24 മുതല്‍ എസ്ബിഐയുടെ പകുതിയോളം ഓഫീസുകള്‍ക്ക് താഴുവീഴും.

അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണം അടയ്ക്കുന്നതിനൊപ്പം 27 സോണല്‍ ഓഫീസുകള്‍, 81 റീജ്യണല്‍ ഓഫീസുകള്‍, 11 നെറ്റ് വര്‍ക്ക് ഓഫീസുകള്‍ എന്നിവയും പൂട്ടും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ തുടങ്ങിയ അഞ്ചു ബാങ്കുകള്‍ ലയിക്കുന്നതോടെ എസ്.ബി.ഐ.യുടെ ആസ്തി 37 ലക്ഷം കോടിയാവും.

Top