ഓട്ടോ എക്‌സ്‌പോയില്‍ മെഴ്‌സിഡീസ് മേബാക്ക് എസ് 650 പുറത്തിറക്കി ; വില 2.67 കോടി രൂപ

Mercedes-Maybach-s-650,

ട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയ്ക്കുവേണ്ടി മെഴ്‌സിഡസിന്റെ മേബാക്ക് എസ് 650 പുറത്തിറക്കി. മെഴ്‌സിഡസ് മേബാക്കിന്റെ വില 2.67 കോടി രൂപയാണ്. നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.6 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

ബൈടര്‍ബോ 6.0 ലിറ്റര്‍ വി 12 എന്‍ജിനാണ് മെഴ്‌സിഡസ് മേബാക്കിന് ശക്തിപകരുന്നത്. 5,500 ആര്‍.പി.എമ്മില്‍ 621 ബി.എച്ച്.പി. കരുത്തും 2,3004,200 ആര്‍പിഎമ്മില്‍ 1,000 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എന്‍ജിന്‍. നാല് ചക്രങ്ങളിലേക്കും എന്‍ജിന്‍ കരുത്തെത്തിക്കുന്നത് സെവന്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

Top