Mercedes-Benz to launch new E-Class exicutive

benz

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്‌ബെന്‍സ് ആഢംബര എക്‌സിക്യൂട്ടീവ് സെഡാന്‍ വിഭാഗത്തില്‍ പുതിയ മാറ്റത്തിന് തുടക്കമിടുന്നു.തുടക്കം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന, ഇന്ത്യക്കു വേണ്ടിയുള്ള വാഹനമായിരിക്കും ഈ ഇന്റലിജന്റ് ബിസിനസ് സെഡാന്‍.

പുതിയ ഇക്ലാസ് ആഢംബര ബിസിനസ് സെഡാന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ്, ലോംഗ് വീല്‍ ബേസ് പതിപ്പ് ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്.ഉയര്‍ന്ന ഗുണനിലവാരവും സവിശേഷതകളുള്ള പുതിയ ഇക്ലാസ് നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഉത്തമ ആവിഷ്‌ക്കാരവും മെഴ്‌സിഡസ്‌ബെന്‍സിന് ഇണങ്ങുന്ന ആധുനിക ആഢംബര ഗുണങ്ങള്‍ പ്രതിഫലിപ്പിക്കുന്നതുമാണ്. ആഗോള തലത്തില്‍ 13 ദശലക്ഷം യൂണിറ്റുകള്‍ വില്‍ക്കപ്പെട്ട ഇക്ലാസും എസ്റ്റേറ്റുമാണ് മെഴ്‌സിഡസ്‌ബെന്‍സിന്റെ ബെസ്റ്റ് സെല്ലിംഗ് വാഹനങ്ങള്‍.

പത്താം തലമുറയിലെത്തി നില്‍ക്കുന്ന പുതിയ ഇക്ലാസ് സെഡാന്‍, ഡ്രൈവിംഗ് പെര്‍ഫോമന്‍സും സമാനതകളില്ലാത്ത ആഢംബരവും സുഖവും സമര്‍ഥമായി സംയോജിപ്പിക്കുന്നതാണ്.മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ റോളണ്ട് ഫോള്‍ഗറാണ് പുതിയ ഇക്ലാസ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ പുതിയ ഇക്ലാസിന് ലോംഗ് വീല്‍ ബേസ് അവതരിപ്പിക്കാനുള്ള തീരുമാനം സ്വാഭാവികമായിരുന്നു. അതുവഴി ആഢംബര എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ പുതിയ ചരിത്രം കുറിക്കാനാണ് മെഴ്‌സിഡസ്‌ബെന്‍സ് ലക്ഷ്യമിടുന്നത്.

പുതിയ ഇക്ലാസിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ലോംഗ് വീല്‍ബേസ് പതിപ്പ് ലോകത്ത് ഇന്ത്യയില്‍ മാത്രമായിരിക്കും ലഭ്യമാകുക. 48 മാസങ്ങള്‍ കൊണ്ടാണ് ഈ മികച്ച വാഹനം വികസിപ്പിച്ചിരിക്കുന്നത്.പുതിയ ഇക്ലാസ് വിസമയിപ്പിക്കുന്ന ഡ്രൈവ് സാധ്യമാക്കുകയും ഡ്രൈവിംഗ് പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് അതുറപ്പാക്കുന്നതും ഏറ്റവും ആഢംബര പൂര്‍ണ്ണമായ റിയര്‍ ക്യാബിന്‍ അനുഭവവും ഡ്രൈവറെ വയ്ക്കുന്നവര്‍ക്ക് സമാനതകളില്ലാത്ത ആഢംബര സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്.

Top