മെയ്‌സു ബജറ്റ് സ്മാര്‍ട്‌ഫോണ്‍ എം 6 ഇന്ത്യയില്‍ അവതരിപ്പിച്ചു

meizu

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മെയ്‌സു പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ മെയ്‌സു എം 6 ഇന്ത്യയില്‍ അവതരിപ്പിച്ചു. 7,699 രൂപയാണ് ഫോണിന്റെ വില. ചൈനയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് കമ്പനി ഇന്ത്യയില്‍ ഈ സ്മാര്‍ട്‌ഫോണിന്റെ അവതരണം നടത്തിയിരിക്കുന്നത്.

5.2 ഇഞ്ച് ഡിസ്‌പ്ലേ, MTK6750 ഓക്ടകോര്‍ പ്രൊസസര്‍, ആന്‍ഡ്രോയിഡ് 7.0, 2ജിബി റാം/ 16 ജിബി സ്‌റ്റോറേജ്, 3ജിബി റാം/32 ജിബി സ്‌റ്റോറേജ്, 13 എംപി റിയര്‍ ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, 3070 mAh ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

Top