meghna and dimple engagement together in trissur

പ്രശസ്ത സീരിയല്‍ താരങ്ങളായ മേഘ്‌ന വിന്‍സെന്റിന്റെയും ഡിംപിള്‍ റോസിന്റെയും വിവാഹ നിശ്ചയം ഒരേ വേദിയില്‍ നടന്നു. തൃശൂര്‍ സ്വദേശിയായ ഡോണ്‍ ആണ് മേഘ്‌നയുടെ വരന്‍. ഡിംപിളിന്റെ സഹോദരനാണ് ഡോണ്‍. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് ഡിപിംളിന്റെ വരന്‍.

ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്ന മേഘ്‌നയുടെയും ഡിംപിളിന്റേയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. ഡിംപിളാണ് സഹോദരനുവേണ്ടി മേഘ്‌നയെ വിവാഹമാലോചിച്ചത്. തൃശൂരിലെ പുഴയോരം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിന്‍സന്റ്. മേഘ്‌നയുടെ അച്ഛന്‍ വിന്‍സന്റ് ദുബായില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറാണ്. മുന്‍കാല മലയാള സിനിമാനടിയും മോഹിനിയാട്ടം നര്‍ത്തകിയുമായ നിമ്മിയാണ് അമ്മ.

വജ്രത്തിന്റെ ബിസിനസാണ് ഡോണിന്. ഡിംപിളിനും കൂടി വരനെക്കണ്ടെത്തിയ ശേഷം ഡോണിന്റേയും മേഘ്‌നയുടേയും വിവാഹം നടത്തിയാല്‍ മതിയെന്ന് നേരത്തെ തന്നെ ഇരുകുടുംബങ്ങളും തീരുമാനിച്ചിരുന്നു. ഏപ്രില്‍ 30 നാണ് മേഘ്‌ന- ഡോണ്‍ വിവാഹം, ഈ മാസം തന്നെ ഡിംപിള്‍- ആന്‍സണ്‍ വിവാഹവും നടക്കും.

Top