മേഘാലയയില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപിക്ക് അവസരം നല്‍കണമെന്ന് മോദി

modi

മേഘാലയ: മേഘാലയയില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപിക്ക് അഞ്ചു വര്‍ഷം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.മേഘാലയ ഭരിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ 50 വര്‍ഷം പാഴാക്കിക്കളഞ്ഞുവെന്നും മോദി ആരോപിച്ചു.

ഗ്രാമീണപാതകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച കേന്ദ്രഫണ്ട് സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിക്കളഞ്ഞു. 50 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന വികസനപദ്ധതികള്‍ക്ക് ഡല്‍ഹി-മേഘാലയ ഇരട്ട എഞ്ചിനുകളുടെ സഹകരണത്തോടെ പുതിയ കുതിപ്പ് നല്‍കും. സംസ്ഥാനത്തിന്റെ ആരോഗ്യരംഗം പരിതാപകരമായ അവസ്ഥയിലാണ്. സ്ത്രീകള്‍ സ്വന്തം വീടുകളില്‍ തന്നെ പ്രസവിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് വളരെ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണെന്നും മോദി പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം അറിയിച്ചുകൊണ്ട് ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഫെബ്രുവരി 27നാണ് മേഘാലയയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Top