മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അച്ഛനാവാന്‍ അലന്‍സിയര്‍ ലെ ലോപ്പസ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ അലന്‍സിയര്‍ ലെ ലോപ്പസ്.

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ‘അയാള്‍ സ്റ്റാറാ’ എന്ന ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളിലാണ് അലന്‍സിയര്‍ മമ്മൂട്ടിയുടെ അച്ഛനായി പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയോടൊപ്പം കസബ, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളില്‍ അലന്‍സിയര്‍ മുഴുനീള വേഷം അവതരിപ്പിച്ചിട്ടുണ്ട്.

മലയാള നാടക നടനായ അലന്‍സിയര്‍ ദയ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.

തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് ഇദ്ദേഹം സുപരിചിതനാവുന്നത്.

Top