സെര്‍ദാന്‍ ഒരു സാധാരണ പൂച്ചയല്ല; 6000 ഫോളോവേഴ്‌സുള്ള മിന്നുന്ന താരമാണ്

xherdaan

സെര്‍ദാന്‍ ഒരു സാധാരണ പൂച്ചയല്ല..സമൂഹ മാധ്യമത്തില്‍ ഏറെ ആരാധകരുള്ള പൂച്ചയാണിത്. അഞ്ചു വയസു പ്രായമായമുള്ള സെര്‍ദാനിന് ഇന്‍സ്റ്റഗ്രാമില്‍ 6000 ഫോളോവേഴ്‌സാണ് ഉള്ളത്.

സെര്‍ദാന്റെ ശരീരത്തില്‍ ഒരു രോമങ്ങള്‍ പോലുമില്ല. ശരീരത്തില്‍ മുഴുവന്‍ മടക്കുകള്‍ മാത്രമുള്ള കനേഡിയന്‍ സ്പാനിക്‌സ് പൂച്ചയാണിത്. ഇവനെ കണ്ടാല്‍ ഒരു അന്യഗ്രഹ ജീവിയാണന്നെ തോന്നുകയുള്ളു.

“ഞാന്‍ എന്തും തിന്നും. ഞാന്‍ എന്റെ കുടംബത്തെ സ്‌നേഹിക്കുന്നു, എന്നെ നഗ്നനായ പൂച്ചയെന്നാണ് വിളിക്കുന്നത് ഇങ്ങനെയാണ് സെര്‍ദാന്റെ ഇന്‍സ്റ്റഗ്രമിലെ സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്.

പൂച്ചയെ കണ്ടാല്‍ ആരും ഒന്നും ഭയക്കും എന്നാല്‍ അവനെ ഓണ്‍ലൈനില്‍ കണ്ടതോടെ ഒരു പാടു ഇഷ്ടമാണ് തോന്നിയതെന്ന് സെര്‍ദാന്റെ ഉടമ ഫ്‌ലിപ്പി വ്യക്തമാക്കി.

അവനെ ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്കൊരുപാട് ഇഷ്ടമായി. അവന്റെ മടക്കുകളോടു പിങ്ക് സ്‌കിന്‍ , നീല സമുദ്രത്തെ തോന്നിപ്പിക്കിന്ന അവന്റെ കണ്ണുകള്‍ അതു തന്നെയാണ് അവനെ സ്വന്തമാക്കണെമന്ന് ആഗ്രഹിച്ചതെന്ന് അവര്‍ പറഞ്ഞു.

അവന്റെ ഓരോ ദിവസത്തേയും പടങ്ങള്‍ പങ്കു ചെയ്യലാണ് സെര്‍ദാന്റെ ഉടമയുടെ പ്രധാന വിനോദം..സമൂഹമാധ്യമത്തില്‍ ഇപ്പോള്‍താരമായി മാറിയിരിക്കുകയാണ് സെര്‍ദാന്‍ .

Top