Meet the couple who offered to adopt the PM, and failed

ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മകനായി ദത്തെടുക്കണമെന്ന ആവശ്യവുമായി വൃദ്ധ ദമ്പതികള്‍ സമര്‍പ്പിച്ച അപേക്ഷ ഗാസിയാബാദ് ഡെപ്യൂട്ടി രജിസ്റ്റാര്‍ ഓഫീസ് തള്ളി.

യു.പിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ താന്‍ ഉത്തര്‍പ്രദേശിന്റെ ദത്ത് പുത്രനാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബാലാവകാശ സംരക്ഷണവകുപ്പ് നോട്ടീസ് അയച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് പാട്‌ലാ നഗറിലുള്ള യോഗേന്ദര്‍ പാലും ഭാര്യ അടാര്‍ കാളിയും മോദിയെ ദത്തെടുക്കല്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ തള്ളിയത് വേദനിപ്പിക്കുന്നു എന്നാണ് യോഗിയുടെ പ്രതികരണം.

ഭഗവാന്‍ കൃഷ്ണന്‍ യു.പിയിലാണ് ജനിച്ചത് എന്നാല്‍ അദ്ദേഹത്തിന്റെ കര്‍മഭൂമി ഗുജറാത്ത് ആയിരുന്നു. ഞാന്‍ ജനിച്ചത് ഗുജറാത്തിലാണ് യു.പി എന്നെ ദത്തെടുത്തു. ഉത്തര്‍പ്രദേശാണ് എന്റെ മാതാപിതാക്കള്‍. മാതാപിതാക്കളെ ചതിക്കുന്ന മകനല്ല ഞാന്‍. എന്നെ നിങ്ങള്‍ ദത്തെടുത്തു. നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് എന്റെ കടമയാണ് എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

Top