മലയാള സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങി മീര വാസുദേവന്‍

സിനിമാ രംഗത്തേക്ക് രണ്ടാമതൊരു തിരിച്ചു വരവിനൊരുങ്ങി മീര വാസുദേവന്‍. ടോണി ചിറ്റേറ്റുകാലം സംവിധാനം ചെയ്യുന്ന ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെയാണ് മീര തിരിച്ചുവരവിനൊരുങ്ങുന്നത്.

ഒരു ഡോക്ടറുടെ വേഷമാണ് മീരയ്ക്കിതില്‍, വളരെയേറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രമാണിത്. അതു കൊണ്ട് തന്നെ ഈ വേഷം ചെയ്യാന്‍ ആരുണ്ടെന്ന അന്വേഷണത്തിലായിരുന്നു തങ്ങളെന്നും, അവസാനമാണ് മീരയില്‍ എത്തിയതെന്നും സംവിധായകന്‍ പറഞ്ഞു.

ഹരിശ്രീ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുത്. കൂടാതെ ജോയ്മാത്യു, അഞ്ജലി, മാസ്റ്റര്‍ ഗൗരവ് മേനോന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ജൂലൈ 14ന് ‘ചക്കരമാവിന്‍ കൊമ്പത്ത്’ തിയേറ്ററുകളില്‍ എത്തും.

ബ്‌ളെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളത്തിലെത്തിയ നടിയാണ് മീരാ വാസുദേവന്‍.

തന്മാത്രയിലെ അഭിനയം മീരയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ പിന്നീട് ശ്രദ്ധേയമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല.

Top