medical engineering admission supreme court statement

ന്യൂഡല്‍ഹി: മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം മാനദണ്ഡമായി പരിഗണിക്കരുതെന്ന് സുപ്രീംകോടതി.

സ്‌കൂള്‍ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാര്‍ക്ക് കൂടി പരിഗണിച്ചാകണം പ്രവേശനം നടത്തേണ്ടതെന്ന് കോടതി അറിയിച്ചു.

സ്വകാര്യ മെഡിക്കല്‍,എന്‍ജിനീയറിങ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

പ്രവേശന പരീക്ഷക്കായി വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍, ഇവയെ നിയന്ത്രിക്കണമെന്നും വിദ്യാഭ്യാസം കച്ചവടമാക്കാന്‍ അനുവദിക്കരുതെന്നും കോടതി ആരാഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശം ഉണ്ടാക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

Top