മെഡിക്കല്‍ കോഴ വിവാദം ; ആര്‍ എസ് വിനോദിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

തൃശൂര്‍ : മെഡിക്കല്‍ കോളജ് കോഴ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പാര്‍ട്ടിയില്‍‌ നിന്ന് പുറത്താക്കി.

മെഡിക്കല്‍ കോളജ് ഉടമകളില്‍ നിന്ന് 5 കോടി 60 ലക്ഷം കോഴ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് മാപ്പര്‍ഹിക്കാത്ത തെറ്റാണ് വിനോദ് ചെയ്തതെന്ന് കുമ്മനം രാജശേഖരന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കോഴ വിവാദത്തില്‍ കേന്ദ്രനേതൃത്വം അന്വേഷണം നടത്തണമെന്ന നിര്‍ദേശവും സംസ്ഥാന ഘടകം മുന്നോട്ട് വെച്ചിട്ടുണ്ട്.

വിനോദ് ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് ബിജെപി നേതൃത്വം അറിയിച്ചു. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നാണ് നേരത്തെ ആര്‍ എസ് വിനോദ് അവകാശപ്പെട്ടിരുന്നത്

വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അടക്കമുള്ള നേതാക്കള്‍ക്കു പങ്കില്ലെന്നും കോഴ വിവാദം അന്വേഷിച്ച സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ പറഞ്ഞു.

അന്വേഷിച്ചു കണ്ടെത്തിയ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു മാത്രമെ അയച്ചിട്ടുള്ളൂ. ഇതു ചോര്‍ന്നതിനെക്കുറിച്ചു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top