മെഡിക്കല്‍ കോളേജ് വിഷയം ; സുപ്രീംകോടതി ഉത്തരവ് മുന്‍വിധിയോടെയുള്ളതെന്ന് കോടിയേരി

kodiyeri balakrishnan

ആലപ്പുഴ: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് കേസില്‍ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മുന്‍വിധിയോടെയുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. സര്‍ക്കാരിന്റെ സദുദ്ദേശം കോടതി മാനിച്ചില്ലെന്നും കോടിയേരി പറഞ്ഞു. സുപ്രീം കോടതി വിധിയോട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, തെറ്റായ നടപടിക്കെതിരെയുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നാണ് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ അഭിപ്രായപ്പെട്ടത്. സര്‍ക്കാരിന്റെ നടപടിയെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

Top