മെഡിക്കല്‍ കോളേജ് കോഴ ; ബിജെപി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ ബിജെപി കേരള നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപമാനമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഇടപെട്ട് കേരളത്തിലെ ബിജെപി ഘടകത്തില്‍ ശുദ്ധീകരണം നടത്തണം. പലരും കോഴ വാങ്ങിയുണ്ട്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണം.

അതേസമയം മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ കേന്ദ്ര നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ബിജെപി നേതാക്കള്‍ വന്‍ തോതില്‍ അഴിമതി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top