ഖത്തറില്‍ ജോലിക്കെത്തുന്നവര്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന നിര്‍ബന്ധം

ദോഹ: ഖത്തറില്‍ ജോലിക്കായി എത്തുന്നവര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് സ്വദേശത്ത് നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴിലായിരിക്കണം പരിശോധന നടത്തേണ്ടത്.

പരിശോധന സ്വന്തം രാജ്യത്ത് വെച്ച് തന്നെ നടത്താനാകും.

ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ നടപടി പ്രാബല്യത്തിലെത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചു.

ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ കൊച്ചിയില്‍ മാത്രമായിരിക്കും കേന്ദ്രമുള്ളത്.

നാല് മാസത്തിനുള്ളിലായിരിക്കും പുതിയ നടപടി പ്രാബല്യത്തിലെത്തുക.

Top