ഹാക്ക് ചെയ്യാന്‍ കഴിയാത്ത സ്മാര്‍ട്ട്‌ഫോണുമായി മെക്കഫി വിപണിയിലെത്തുന്നു

പ്രമുഖ ആന്റി വൈറസ്/ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സര്‍വീസ് ദാതാക്കളായ മെക്കഫി ഹാക്ക് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന വിശേഷണവുമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു.

ഉപയഭോക്താക്കാവിന്റെ സ്വകാര്യതയ്ക്ക് ഏറ്റവും കൂടുതല്‍ വിലകല്‍പ്പിക്കുന്നതാവും പുതിയ ഫോണെന്നാണ് മെക്കഫിയുടെ അവകാശപ്പെടുന്നത്. കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബാറ്ററി കണക്ഷന്‍, വൈഫൈ ആന്റിന, ക്യാമറ, ബ്ലൂടൂത്ത് മൈക്രോഫോണ്‍ എന്നിവ ഒന്നിച്ച് ഓഫ് ചെയ്യുന്നതിനായി ഫോണിന്റെ പിന്‍വശത്തായി ഒരു സ്വിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോണ്‍ മെക്കഫി പ്രൈവസി ഫോണ്‍ എന്നാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ പേര്. ആന്‍ഡ്രോയ്ഡ് സിസ്റ്റത്തില്‍ അധിഷ്ഠിതമായി മെക്കഫി സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ നിര്‍മ്മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഈ വര്‍ഷാവസാനത്തോടെയാണ് പുതിയ ഫോണ്‍ വിപണിയിലെത്തുക. ഇപ്പോള്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ഫോണ്‍ 90 ശതമാനം സൈബര്‍ സെക്യൂരിറ്റി പ്രശ്‌നങ്ങളെയും തടയാന്‍ ഉപയുക്തമാണെന്നാണ് മെക്കഫിയുടെ കണ്ടെത്തല്‍.

2018 ല്‍ ഈ ഫോണിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കുമെന്നും അതില്‍ 99 ശതമാനം സൈബര്‍ ആക്രമണങ്ങളെയും തടയുവാനുള്ള സൗകര്യങ്ങളുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഏകദേശം 70,000 രൂപയാണ് ഫോണിന്റെ വിലയായി കണക്കാക്കുന്നത്.

Top