ആരോ വരുന്നതായി തോന്നിയ നേരം. . .’മഴയത്തി’ലെ രണ്ടാമത്ത ഗാനം പുറത്തിറങ്ങി

aparna

അപര്‍ണ്ണ ഗോപിനാഥിനെ കേന്ദ്ര കഥാപാത്രമാക്കി ദേശീയ പുരസ്‌ക്കാര ജേതാവ് സുവീരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ മഴയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് അപര്‍ണ ഗോപിനാഥും, നന്ദന വര്‍മ്മയും, നികേഷ് റാമും ആണ്.’ബ്യാരി” എന്ന ചിത്രത്തിന് ശേഷമുള്ള സുവീരന്റെ അടുത്ത ചിത്രമാണ് ”മഴയത്ത്”. ”ആരോ വരുന്നതായി” എന്ന ഗാനം പാടിയിരിക്കുന്നത് ദിവ്യ എസ് മേനോന്‍ ആണ്.

Top