Mayavathy’s statement about modi’s speech

MAYAVATHY

ലക്‌നൗ:പാകിസ്താനെ ഉപദേശിക്കുന്നതിനു പകരം പ്രധാനമന്ത്രി മോദി സ്വന്തം സര്‍ക്കാരിന്റെ കാര്യം ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് യു.പി. മുന്‍മുഖ്യമന്ത്രി മായാവതി.

മോദിയുടെ കോഴിക്കോട്ടെ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു മായാവതി.

പാകിസ്താനെ ഉപദേശിക്കുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള റെക്കോര്‍ഡ് കൂടി മോദി പരിശോധിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തില്‍ ഇതുവരെ വികസനം ഉണ്ടായിട്ടില്ലെന്നും മായാവതി അഭിപ്രായപ്പെട്ടു.

Top