മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ജെഡിഎസില്‍ കലാപം

തിരുവനന്തപുരം: മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസില്‍ കലാപം. മാത്യു ടി. തോമസിനെതിരെ ജെഡിഎസിലെ ഒരു വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിനുശേഷം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിയണമെന്ന് ധാരണയുണ്ടായിരുന്നതായും ജൂലൈ 13ന് തുടങ്ങുന്ന ജെഡിഎസ് സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും എന്നുമാണ് സൂചന.

Top