ഇറാഖിൽ ഐഎസ് ക്രൂരതകൾക്ക് ഇരയായവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

ബാഗ്ദാദ്: ഇറാഖിൽ ഐഎസ് കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി.

കിർകുക് പ്രവശ്യയിൽ ഐഎസ് ക്രൂരതകൾക്ക് ഇരയായവരുടെ കുഴിമാടങ്ങളാണ് അൽ-ബക്കാറ മേഖലയിയിൽ നിന്ന് കണ്ടെത്തിയത്.

ഏകദേശം നാനൂറോളം പേരെ കൂട്ടക്കുരുതി നടത്തി ഐഎസ് പ്രദേശത്ത് കുഴിച്ചു മൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്.

ഐഎസ് ഇവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിന് ദൃക്സാക്ഷികളായവരാണ് കുഴിമാടം കണ്ടെത്താൻ സൈന്യത്തെ സഹായിച്ചത്.

വാഹനങ്ങളിൽ ആളുകളെ പ്രദേശത്ത് കൊണ്ടുവന്ന് ഐഎസ് ഭീകരർ കൂട്ടക്കുരിതി നടത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇറാക്കിലെ വടക്കൻ നഗരങ്ങളിൽ ഒന്നായ കിർകുക് രണ്ടു വർഷത്തോളം ഐഎസ് നിയന്ത്രണത്തിലായിരുന്നു. പിന്നീട് നീണ്ട പോരാട്ടത്തിനൊടുവിൽ സൈന്യം നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചു.

കുഴിമാടം കണ്ടെത്തിയ സ്ഥലത്ത് മനുഷ്യാവകാശ പ്രവർത്തകരും സർക്കാർ പ്രതിനിധികളും സന്ദർശനം നടത്തി.

Top