പുതിയ 2018 മസെരാട്ടി ഗില്‍ബി ഇന്ത്യന്‍ വിപണിയില്‍ ; വില 1.33 കോടി രൂപ മുതല്‍

maserati-ghibli

ഡീസല്‍, ഗ്രാന്‍സ്‌പോര്‍ട്, ഗ്രാന്‍ലൂസോ എന്നീ മൂന്ന് വകഭേദങ്ങളിലായി പുതിയ 2018 മസെരാട്ടി ഗില്‍ബി ഇന്ത്യയില്‍ എത്തി. 1.33 കോടി രൂപയാണ് ഗില്‍ബി ഡീസലിന്റെ വില. യഥാക്രമം 1.38 കോടി, 1.42 കോടി രൂപയാണ് ഗ്രാന്‍സ്‌പോര്‍ട്, ഗ്രാന്‍ലൂസോ ഗില്‍ബികളുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

2018 മസെരാട്ടി ഗില്‍ബിയില്‍ 3.0 ലിറ്റര്‍ V6 ട്വിന്‍ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. 275 bhp കരുത്തും 600 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന എഞ്ചിനില്‍ നൂതനമായ എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.

പുതിയ ഗില്‍ബി ഡീസലിന് നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററിന് മേലെയാണ് ഡീസല്‍ പതിപ്പിന്റെ ഉയര്‍ന്ന വേഗത.

Top