അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; മേരി ലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് ഹൈസ്‌കൂള്‍ അടച്ചു

gun-shooting

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. മെരിലന്‍ഡിലെ ഗ്രേറ്റ് മില്‍സ് ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെയാണ് വെടിവയ്പ്പുണ്ടയാതെന്നാണ് വിവരം.

വെടിവയ്പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ടു.ആക്രമണത്തില്‍ നിരവധി പേര്‍ക്ക് വെടിയേറ്റിരുന്നു. എന്നാല്‍ വെടിയേറ്റവരുടെ അവസ്ഥയെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രാദേശിക വാര്‍ത്താ മാധ്യമമാണ് ആദ്യം വാര്‍ത്ത പുറത്ത് വിട്ടത്. ദക്ഷിണ വാഷിങ്ങ്ടണില്‍ നിന്നും 110 കിലോ മീറ്റര്‍ അകലെയാണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്.

Top