മാരുതിയുടെ പുതിയ ഓട്ടോമാറ്റിക് കാറുകള്‍ പരിചയപ്പെടാം

maruti-facelift

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനം കരസ്ഥമാക്കിയ മാരുതി സുസൂക്കിയുടെ പുതിയ ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം. വിപണിയില്‍ കൂടുതല്‍ ഓട്ടോമാറ്റിക് കാറുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി. ഇന്ത്യയ്ക്കായി മാരുതി കാത്തുവച്ച ആ കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്

2014 ല്‍ പുറത്തിറങ്ങിയ വാഹനം. ഇടത്തരം സെഡാന്‍ ശ്രേണിയില്‍ മാരുതിയുടെ ഏക സമര്‍പ്പണം. ഇതുവരെയും സിയാസില്‍ കാര്യമായ മാറ്റങ്ങള്‍ മാരുതി വരുത്തിയിട്ടില്ല. പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഈ പരിഭാവങ്ങള്‍ തീര്‍ക്കും. നിലവില്‍ 1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനാണ് സിയാസില്‍. ഇതിനു പകരം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ സിയാസില്‍ ഇടംപിടിക്കും.

cias-facelift

പുതുതലമുറ മാരുതി വാഗണ്‍ആര്‍

പരിഷ്‌കരിച്ച കെ 10 എഞ്ചിനോടുകൂടി ദീപാവലിക്ക് മുന്നോടിയായി പുതുതലമുറ വാഗണര്‍ വിപണിയില്‍ എത്തും.

wagnor

മാരുതി ആള്‍ട്ടോ K10

എഞ്ചിനെ കാര്യമായി പരിഷ്‌കരിച്ച് പുതിയ ആള്‍ട്ടോ K 10 ഈ വര്‍ഷം അവസാനത്തോടെ മാറ്റത്തോടെ വിപണിയില്‍ എത്തും.

alto-k10

പുതുതലമുറ മാരുതി എര്‍ട്ടിഗ

ഓഗസ്റ്റില്‍ പുതുതലമുറ മാരുതി എര്‍ട്ടിഗ എം പി വി ഇന്ത്യന്‍ തീരമണിയും. എര്‍ട്ടിഗയുടെ പെട്രോള്‍ വകഭേദത്തില്‍ മാത്രമാകും ഓട്ടോമാറ്റിക് ഓപ്ഷന്‍ ഒരുങ്ങുക. പുതിയ എര്‍ട്ടിഗയുടെ പ്രകടനക്ഷമത കൂട്ടാന്‍ ഭാരം കുറഞ്ഞ HEARTECT അടിത്തറ ഇത്തവണ പിന്തുണയ്ക്കും.

ertiga

മാരുതി വിറ്റാര

പെട്രോള്‍ ഡീസല്‍ പതിപ്പുകളിലാണ് വിറ്റാര വരുന്നത്. 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഒരുങ്ങും. ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പു ഉയര്‍ന്ന എസ്‌ക്രോസ് വകഭേദത്തില്‍ ഇടംപിടിച്ചിരുന്ന 1.6 ലിറ്റര്‍ എഞ്ചിനാകും വിറ്റാര ഡീസലില്‍.

vitara

മാരുതി ‘കൊറോള ആള്‍ട്ടിസ്’

ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സ്വന്തം ബാഡ്ജില്‍ കൊറോള ആള്‍ട്ടിസിനെ മാരുതി ഇന്ത്യയില്‍ അവതരിപ്പിക്കും. അതേസമയം കൊറോള ആള്‍ട്ടിസിന്റെ എഞ്ചിനില്‍ മാരുതി കൈകടത്തില്ലെന്നാണ് നിഗമനം. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാരുതിയുടെ കൊറോള ആള്‍ട്ടിസിലും പ്രതീക്ഷിക്കാം.

corola

പുതിയ ധാരണപ്രകാരം കൊറോള ആള്‍ട്ടിസിനെ ടൊയോട്ട മാരുതിയ്ക്ക് നല്‍കും. പകരം ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെയാണ് ടൊയോട്ടയ്ക്ക് മാരുതി കൈമാറുക.

Top