2,74,329 യൂണിറ്റ് കാറുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച് മാരുതി സുസുക്കി ഒന്നാമത്

പ്രില്‍-മേയ് മാസങ്ങളില്‍ 2,74,329 യൂണിറ്റ് കാറുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച് മാരുതി സുസുക്കി മറ്റ് എല്ലാ കമ്പനികളുടെയും മൊത്തം വില്പനയെക്കാള്‍ മുന്നിലെത്തിയിരിക്കുന്നു.

2,54,930 യൂണിറ്റ് കാറുകളാണ് മറ്റു കാര്‍ കമ്പനികളെല്ലാം ചേര്‍ന്ന് കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിറ്റഴിച്ചിട്ടുള്ളത്. മൊത്തം വില്പനയെക്കാള്‍ 19,300 യൂണിറ്റ് കൂടുതലാണ് മാരുതി സ്വന്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ കാര്‍ വിപണി 12 ശതമാനം വളര്‍ച്ചയെത്തിയ സാഹചര്യത്തില്‍ മൊത്തം വിപണിയുടെ 51.8 ശതമാനമാണ് മാരുതിയുടെ വിഹിതം.

2.5 ലക്ഷം യൂണിറ്റ് കാറുകളാണ് പുതുതായി ഗുജറാത്തില്‍ തുറന്ന പ്ലാന്റിലൂടെ മാരുതി ഈ വര്‍ഷം വിറ്റഴിച്ചത്. ഈ സ്ഥിതി നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു.

2016-17 ല്‍ മാരുതിയുടെ മൊത്തം വിപണി 47.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Top