മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ-സർവൈവർ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്നു

E-Survivor

വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 2018 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നിരവധി മോഡലുകളെ അവതരിപ്പിക്കുമെന്നാണ് വിവരം. ഇതില്‍ പ്രധാന താരം ഇ-സര്‍വൈവര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് ഓഫ് റോഡ് എസ്‌യുവിയാണ് ഇ-സര്‍വൈവര്‍. മാരുതി രാജ്യത്ത് എത്തിക്കുന്ന ആദ്യ ഇലക്ട്രിക് കാറാണ് ഇത്‌. കഴിഞ്ഞ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ഇ-സര്‍വൈവര്‍ അവതരിപ്പിച്ചത്.

ഒരുപാട് പ്രത്യേകതകളുമായാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമെ കമ്പനി വ്യക്തമാക്കുകയുള്ളുവെന്നാണ് വിവരം.

സുസുക്കിയുടെ X90,ജിംനി,വിറ്റാര എന്നീ മോഡലുകളുടെ ഡിസൈനുമായി സാമ്യമുള്ളതാണ് ഇ-സര്‍വൈവറിന്റെ രൂപകല്പന. രണ്ടു പേര്‍ക്ക് മാത്രമേ ഈ ഓപ്പണ്‍ റൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ.

വരാനിരിക്കുന്ന പുതുതലമുറ ജിംനിക്ക് സമാനമായി ലാഡര്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മാണം. 2020ല്‍ കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷ വേളയിലാണ് ഇ-സര്‍വൈവര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിന്റെ നിര്‍മ്മാണം ആരംഭിക്കുക.

Top