പുതുതലമുറ സ്വിഫ്റ്റ് സ്‌പോര്‍ടിനെ സുസൂക്കി ഇന്ത്യന്‍ വിപണിയില്‍ അണിനിരത്തുമോ ?

പുതുതലമുറ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് യൂറോപ്പ് വിപണിയില്‍ അണിനിരക്കും. തൊട്ടുപിന്നാലെ മറ്റു വിപണികളിലേക്കും സ്വിഫ്റ്റ് സ്‌പോര്‍ട് എത്തിതുടങ്ങുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയില്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ട് എത്തുമോ എന്നതിന് വ്യക്തതയില്ല. മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായാല്‍ മോഡല്‍ ബമ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പിച്ചു പറയാം.

സ്വിഫ്റ്റില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന സ്‌പോര്‍ടി ഡിസൈന്‍ ഭാഷയാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്. പുതുക്കിയ ബമ്പര്‍, പരിഷ്‌കരിച്ച ഗ്രില്ല്, മുന്‍ സ്പ്ലിറ്റര്‍ എന്നിവ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ശ്രദ്ധയാകര്‍ഷിക്കും. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഹാച്ച്ബാക്കില്‍. ഡിഫ്യൂസറിന് നിറം കറുപ്പാണ്.

1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഒരുക്കം. സ്വിഫ്റ്റ് സ്‌പോര്‍ടില്‍ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. 5,500 rpm ല്‍ 138 bhp കരുത്തും 3,500 rpm ല്‍ 230 Nm torque ഉം സ്വിഫ്റ്റ് സ്‌പോര്‍ടിലുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്വിഫ്റ്റ് സ്‌പോര്‍ടിന് 8.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത 210 കിലോമീറ്റര്‍.

Top