സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോര്‍ട്ട്

swift-rs

നിലവില്‍ രാജ്യാന്തര വിപണികളില്‍ വില്‍പനയിലുള്ള മോഡലായ പുതിയ സ്വിഫ്റ്റ് RS ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോര്‍ട്ട്.

മൈല്‍ഡ്‌ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് സ്വിഫ്റ്റ് RS ഹൈബ്രിഡ് ഒരുങ്ങുന്നത്. 32 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് രാജ്യാന്തര വിപണികളില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് കാഴ്ചവെക്കുന്നത്. 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇന്ത്യയില്‍ സ്വിഫ്റ്റ് ഡീസല്‍ രേഖപ്പെടുത്തുന്നത്.

കാറിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തളളുന്ന തോത് കുറയ്ക്കുന്നതിലും സുസൂക്കി ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റം നിര്‍ണായക പങ്കു വഹിക്കുന്നു.

Top